രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക് കൊയിലാണ്ടിയിൽ നിന്ന് 4 പുതുമുഖങ്ങൾ

കോഴിക്കോട്: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) കോഴിക്കോട് ജില്ല കമ്മിറ്റിയിലേക്ക് കൊയിലാണ്ടിയിൽ നിന്ന് 4 പേരെ തെരഞ്ഞെടുത്തു. സംഘടനാ തെരഞ്ഞെടുപ്പിൽ നടന്ന വാശിയേറിയ പോരാട്ടത്തിലാണ് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നിന്ന് 4 പേരെ തെരഞ്ഞെടുത്തത്. പി.കെ. കബീർ സലാല, സുരേഷ് മേലെപുറത്ത്, എം.പി അജിത, രാജൻ കൊളാവിപ്പാലം എന്നിവരെയാണ് തെരഞ്ഞെടുത്തത്. തെരഞ്ഞെടുത്ത നേതാക്കളെ കൊയിലാണ്ടി മുൻസിപ്പൽ കമ്മിറ്റി അഭിവാദ്യം ചെയ്തു.
