KOYILANDY DIARY.COM

The Perfect News Portal

2 വര്‍ഷം കൊണ്ട് 40 ലക്ഷം യാത്രക്കാര്‍; കുതിപ്പ് തുടര്‍ന്ന് വാട്ടര്‍ മെട്രോ

യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടര്‍ന്ന് വാട്ടര്‍ മെട്രോ. സര്‍വ്വീസ് ആരംഭിച്ച് 2 വര്‍ഷം പൂത്തിയാകുമ്പോള്‍ വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാര്‍ 40 ലക്ഷം പിന്നിട്ടു. കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം.

പൊതുഗതാഗത മേഖലയിലെ നാഴികകല്ലായി മാറിയ കൊച്ചിയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് തുടങ്ങിയിട്ട് 2 വര്‍ഷമേ ആകുന്നുള്ളൂ. ഇക്കാലയളവില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണമാകട്ടെ 40 ലക്ഷം കടന്നു. കേരളത്തിന്റെ അഭിമാന പദ്ധതിയായ വാട്ടര്‍ മെട്രോയുടെ കുതിപ്പ് ഇന്ന് രാജ്യം തന്നെ ഉറ്റുനോക്കുന്നു. കൂടുതല്‍ ബോട്ടുകള്‍ എത്തിച്ച് വാട്ടര്‍ മെട്രോ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുമെന്ന് KMRL എം.ഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

 

 

19 ബോട്ടുകളാണ് അഞ്ചു റൂട്ടുകളിലായി നിലവില്‍ സര്‍വീസ് നടത്തുന്നത്. മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ് ടെര്‍മിനലുകള്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ ഉടന്‍ സര്‍വീസ് ആരംഭിക്കും. മുളവുകാട്, മൂലമ്പിള്ളി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കും അധികം വൈകാതെ സര്‍വീസ് തുടങ്ങും. കേരളത്തിന്റെ സ്വന്തം വാട്ടര്‍ മെട്രോ മാതൃക ഇന്ത്യയിലെ 17 സ്ഥലങ്ങളില്‍ കൂടി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍.

Advertisements
Share news