KOYILANDY DIARY.COM

The Perfect News Portal

പോത്തുകല്ലിൽ 4 മൃതദേഹങ്ങൾ ഒഴുകിയെത്തി. അഞ്ചോളം മൃതദേഹങ്ങൾ ഒഴുകിനടക്കുന്നതായും വിവരം

വയനാട് മുണ്ടക്കൈ മേഖലയിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തെ പോത്തുകല്ലിൽ മൃതദേഹങ്ങൾ ഒഴുകിയെത്തി. രക്ഷാ പ്രവർത്തനം ദുഷ്ക്കരം. വിവിധ ഭാഗങ്ങളിൽ 250ഓളം പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ട്രീ വാലി റിസോർട്ടിൽ ഓടിക്കയറിയ 150 ഓളം ആളുകൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. പുഴകടന്ന് ഇവിടെ രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ പ്രായാസം നേരിടുന്നുണ്ട്. ഫയർഫോഴ്സ്, പോലീസ് യുവജന, സന്നദ്ധ സംഘടനകൾ ഉൾപ്പെടെ അഞ്ഞൂറോളം പേർ രക്ഷാപ്രവർത്തനത്തിനായി ഇപ്പോൾ രംഗത്തിറങ്ങിയിട്ടുണ്ട്. 

സൈന്യം ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ഒഴുകിവന്ന 4 മൃതദേഹങ്ങൾ കണ്ടെത്തി. 5 പേരുടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ടതായ വിവരം എം.എൽ.എ പി.വി അൻവർ സ്ഥരീകരിച്ചിട്ടുണ്ട്. മന്ത്രിമാരുടെ സംഘം യാത്ര തിരിച്ചു. മരണ സംഖ്യ ഇരുപതിനടുത്തായതായാണ് അനൌദ്യോഗിക വിവരം. ക

Share news