ശിവദാസ് മല്ലികാസിൻ്റെ മൂന്നാം ചരമവാർഷികം ആചരിച്ചു

കൊയിലാണ്ടി: പ്രഭാത് റെസിഡൻ്റ്സ് അസോസിയേഷൻ മുൻ പ്രസിഡണ്ട് ശിവദാസ് മല്ലികാസിൻ്റെ മൂന്നാം ചരമവാർഷികം ആചരിച്ചു. അസോസിയേഷൻ രക്ഷാധികാരിയും നഗരസഭ കൗൺസിലറുമായ എ. ലളിത ടീച്ചർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ടി.കെ. മോഹനൻ അദ്ധ്യക്ഷതവഹിച്ചു.
.

.
വൈസ് പ്രസിഡണ്ട് എസ്. തേജ ചന്ദ്രൻ, ട്രഷറർ എം.എം. ശ്രീധരൻ, അഡ്വ: വി.ടി. അബ്ദുറഹിമാൻ, സഹദേവൻ പടിക്കുന്നി, എസ്.കെ. ശശി. സുമാ മോഹനൻ KT, ബാലൻ ആരതി, സി. കെ. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു. സിക്രട്ടറി സി.കെ. ജയദേവൻ സ്വാഗതം പറഞ്ഞു.
