KOYILANDY DIARY.COM

The Perfect News Portal

സ്കൂട്ടറിൽ കടത്തുകയായിരുന്ന 36 ലിറ്റർ (72 ബോട്ടിൽ) മാഹി മദ്യം പിടികൂടി

സ്കൂട്ടറിൽ കടത്തുകയായിരുന്ന 36 ലിറ്റർ മാഹി മദ്യം പിടികൂടി.. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു നടത്തിയ പരിശോധനയിലാണ് സ്കൂട്ടറിൽ കടത്തുകയായിരുന്ന 36 ലിറ്റർ മാഹി മദ്യം പിടികൂടിയത്. വാഹന പരിശോധന കർശനമായി തുടരവേ വടകര എക്സൈസ് റേഞ്ച് പാർട്ടിയാണ് കണ്ണൂർ – കോഴിക്കോട് ദേശീയ പാതയിൽ വടകര ചോറോട് രായങ്ങോത് വെച്ച് മദ്യം പിടികൂടിയത്. KL 51 K 3019 നമ്പർ സ്കൂട്ടറിൽ കടത്തുകയായിരുന്ന 500 ML ന്റെ 72 ബോട്ടിൽ (36 Litre) മാഹി മദ്യകുപ്പികൾ സഹിതമാണ് രണ്ട് യുവാക്കളെ പിടികൂടിയത്.
വണ്ടി ഓടിച്ച ഒറ്റപ്പാലം ചെർപ്പുളശ്ശേരി, നീരിറ്റിലിങ്കൽ വീട്ടിൽ മോഹൻദാസിൻ്റെ മകൻ സനൽ (26), എന്നയാളെ ഒന്നാം പ്രതിയായും പിറകിലിരുന്ന ഒറ്റപ്പാലം, മാങ്ങോട്, താഴത്തയിൽ വീട്ടിൽ സെയ്ദാലവിയുടെ മകൻ ഇബ്രാഹിം (25) രണ്ടാം പ്രതിയായും അറസ്റ്റ് ചെയ്തു കേസാക്കി.
പരിശോധനയിൽ പ്രിവൻറീവ് ഓഫീസർ സോമസുന്ദരൻ്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്‌ബിൻ, അരുൺ, ശ്യം രാജ്, എന്നിവരും ഉണ്ടായിരുന്നു. മാഹിയിൽ നിന്നും ഒരു ബോട്ടിൽ മദ്യം കടത്തിയാൽ 10 വർഷം തടവും ഒരു ലക്ഷം രൂപവരെ പിഴയും ലഭിക്കുന്ന കുറ്റമാണ്.
എക്‌സൈസ് കമ്മീഷണറുടെ  നിർദേശാനുസരം ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പോലീസ്, ഫോറസ്റ്റ്, RPF എന്നീ ഡിപാർട്മെന്റുകൾ സംയുക്തമായി വാഹനങ്ങളിലും  ട്രെയിനുകളിലും റെയ്ഡ് കർശനമാക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ റിമേഷ് കെ.എൻ അറിയിച്ചു.
Share news