KOYILANDY DIARY.COM

The Perfect News Portal

മലയാളി സുഹൃത്തിൻ്റെ വീട്ടില്‍ നിന്ന് 36 പവൻ സ്വര്‍ണ്ണം കവര്‍ന്നു: ആന്ധ്ര യുവതി പിടിയില്‍

.

സുഹൃത്തിൻ്റെ വീട്ടില്‍ നിന്ന് 36 പവൻ സ്വര്‍ണ്ണം കവര്‍ന്ന യുവതി പിടിയില്‍. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി സൗജന്യയാണ് പിടിയിലായത്. ന​ടു​വ​ട്ടം ഇൻഡസ്ട്രിയ​ൽ എ​സ്റ്റേ​റ്റ് റോ​ഡി​ലെ ഇ​ട​ശ്ശേ​രി പ​റ​മ്പ് കാ​ട​ക്ക​ണ്ടി ശി​വ​രാ​മ​ൻ്റെ വീ​ട്ടി​ൽ​ നിന്നാണ് സൗജന്യ 36 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നത്. വീ​ട്ടു​ട​മ​യു​ടെ മ​ക​ൻ അ​മൃ​തേ​ഷി​ൻ്റെ ഭാര്യ ഗാ​യ​ത്രി​യു​ടെ സു​ഹൃ​ത്തും സ​ഹ​പാ​ഠി​യു​മാണ്. ക​ഴി​ഞ്ഞ മെ​യ്-​ജൂ​ലൈ മാസത്തിനിടയി​ലാ​ണ് സൗ​ജ​ന്യ കൂ​ട്ടു​കാ​രി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് സ്വ​ർ​ണം കവര്‍ന്നത്. ഇരുവരും ബെംഗളൂരുവി​ലെ സ്വ​കാ​ര്യ കോ​ള​ജി​ൽ എം എ​സ് ​സി സൈ​ക്കോ​ള​ജി വിദ്യാർത്​ഥി​ക​ളാ​ണ്.

 

പ്രോ​ജ​ക്ട് ത​യാ​റാ​ക്കു​ന്ന​തി​നു​വേ​ണ്ടി യു​വ​തി കു​റ​ച്ചു​ദി​വ​സം ഇ​വ​രു​ടെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്നു. സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം ഓഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് വീ​ട്ടു​കാ​രു​ടെ ശ്രദ്ധയിൽപ്പെടുന്ന​ത്. പിന്നീട് ബേ​പ്പൂ​ർ പൊ​ലീ​സില്‍ കേ​സ് കൊടുക്കുകയും ചെയ്തു. അന്വേഷ​ണത്തിന് പിന്നാലെ പ്ര​തി​യെ വെള്ളി​യാ​ഴ്ച മും​ബൈ​യി​ൽ​നി​ന്ന് അറ​സ്റ്റ് ചെയ്യുകയായിരുന്നു. മോ​ഷ്ടി​ച്ച സ്വ​ർ​ണം വി​ജ​യ​വാ​ഡ​യി​ലും ബെം​ഗ​ളൂ​രു​വി​ലും സ്വകാര്യ ബാ​ങ്കു​ക​ളി​ൽ പ​ണ​യം വെ​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Advertisements
Share news