കൊയിലാണ്ടിയിലെ നവകേരള സദസ്സിൽ 3588 പരാതികൾ സ്വീകരിച്ചു
കൊയിലാണ്ടിയിലെ നവകേരള സദസ്സിൽ 3588 പരാതികൾ സ്വീകരിച്ചു. ഇന്ന് കാലത്ത് 8 മണിമുതലാണ് പരാതി സ്വീകരിച്ചുതുടങ്ങിയത്. സ്വാഗതസംഘം നേതൃത്വത്തിൽ സ്റ്റേഡിയത്തിൻ്റെ വടക്കുഭാഗത്ത് 20 കൗണ്ടറുകൾ തയ്യാറാക്കിയതിനാൽ ജനങ്ങൾക്ക് ഏറെ നേരം കാത്തുനിൽക്കാതെതന്നെ നിവേദനം കൊടുക്കാനായി എന്നത് ഏറെ ആശ്വാസമായി. മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ഇന്ന് കാലത്തുമുതൽ നല്ല കാലവസ്ഥയുമായിരുന്നു. ഓരോ ഡിപ്പാർട്ട്മെൻ്റുകളുടെയും ഉദ്യോഗസ്ഥർ കൗണ്ടറിൽ നിലയുറപ്പിച്ചിരുന്നു.

നിവേദനം കൈപ്പറ്റിയ ഉടൻതന്നെ ഉദ്യഗസ്ഥർ വായിച്ച് പരിശോധന നടത്തി ഓരോരുത്തർക്കും പരാതി നമ്പർ പതിപ്പിച്ച് കൈപ്പറ്റ് റസീറ്റ് കൊടുക്കുകയായിരുന്നു. അവശത അനുഭവിക്കുന്നവർക്കും പ്രായമായവർക്കും വികലാംഗർക്കും പ്രത്യേക സൗകര്യമാണ് കൗണ്ടറിൽ ഒരുക്കിയത്. ഓരോ പരാതിയും സോർട്ട് ചെയ്തെടുത്ത് വിവിധ ടിപ്പാർട്ട്മെൻ്റുകൾ പരിശോധന നടത്തി അടുത്ത ദിവസം തന്നെ മറുപടി അയക്കുമെന്നാണ് അറിയുന്നത്.

