32ാംമത് ജില്ലാതല ജെസിനഴ്സറികലോത്സവം ജനുവരി 29ന്

കൊയിലാണ്ടി: JCI കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയിലെ LKG, UKG വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ജെസി നഴ്സറികലോത്സവം ജനുവരി 29ന് നടക്കും. വിവിധ ഇനങ്ങളിലായി നടക്കുന്നമത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ജനുവരിനു മുമ്പായി രജിസ്റ്റർ ചെയ്യാം.

പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സമ്മാനവും സർട്ടിഫിക്കറ്റും, ചാമ്പ്യൻമാരാവുന്ന സ്കൂളുകൾക്ക് ചാമ്പ്യൻ ട്രോഫിയും നൽകുന്നതായിരിക്കും എന്ന് പ്രസിഡണ്ട് സന്തോഷ് നായർ അറിയിച്ചു. പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി പ്രോഗ്രാം ഡയറക്ടർ സജു മോഹനെ ബന്ധപ്പെടാവുന്നതാണ്. 9449059450, 9544045509, 9895200572.
Advertisements

