30-മത് സൗത്ത് ഇൻഡ്യൻ അത്ലറ്റിക്സിൽ സ്വർണ്ണമെഡൽ നേടിയ മുഹമ്മദ് സാദന് സ്വീകരണം നൽകി

കൊയിലാണ്ടി: 30-മത് സൗത്ത് ഇൻഡ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ അണ്ടർ 18400 മീറ്റർ ഹാർഡിൽസിൽ സ്വർണ്ണ മെഡൽ നേടിയ മുഹമ്മദ് സാദന് ഉദയം റസിഡൻസ് അസോസ്സിയേഷൻ സ്വീകരണം നൽകി. രവി തണൽ അദ്ധ്യക്ഷത വഹിച്ചു.
ഡോ.കെ.ഗോപിനാഥ് ഉപഹാരവും, ക്യാഷ് അവാർഡും നൽകി. അഡ്വ. പി.എസ്.ലീലാകൃഷ്ണൻ, ജ്യോതി റാം, ക്യാപ്റ്റൻ ബാലകൃഷ്ണൻ, ഗംഗാധരൻ, രവി ശ്രേയസ്സ്, സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.

