KOYILANDY DIARY.COM

The Perfect News Portal

30 പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 80,000 രൂപയും കവര്‍ന്ന സംഭവം: പ്രതിയുടേതെന്ന് കരുതുന്ന ചിത്രം പുറത്ത് വിട്ട് പോലീസ്

വൈ​പ്പി​ന്‍: ഓ​ച്ച​ന്തു​രു​ത്ത് സം​സ്ഥാ​ന​പാ​ത​യ്ക്ക​രു​കി​ല്‍ റി​ട്ട​യേ​ര്‍​ഡ് അ​ധ്യാ​പ​ക​നാ​യ ത​ച്ചേ​രി​ല്‍ ജോ​ഷി​യു​ടെ വീ​ട്ടി​ല്‍ നി​ന്ന് 30 പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും 80000 രൂ​പ​യും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. മോ​ഷ്ടാ​വ് വൈ​പ്പി​ന്‍​ക​ര​ക്ക് പു​റ​ത്തു​ള്ള​യാ​ളെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. അ​തേ സ​മ​യം ഇ​യാ​ള്‍ തെ​ക്ക​ന്‍​മാ​ലി​പ്പു​റം, സൗ​ത്ത് പു​തു​വൈ​പ്പ്, മു​രു​ക്കും​പാ​ടം മേ​ഖ​ല​യി​ലെ​വി​ടെ​യ​ങ്കി​ലും വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന​യാ​ളാ​ണോ​യെ​ന്നും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ മ​ട്ടാ​ഞ്ചേ​രി, ഫോ​ര്‍​ട്ട്കൊ​ച്ചി ഭാ​ഗ​ത്തേ​ക്കും പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം ഉ​ണ്ട്.

28നു ​പ​ക​ല്‍ സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ന​ലെ പ​ക​ലും രാ​ത്രി​യി​ലു​മാ​യി പോ​ലീ​സ് നി​ര​വ​ധി പേ​രെ ചോ​ദ്യം ചെ​യ്തി​ട്ടും പ്ര​തി​യെ​ക്കു​റി​ച്ച്‌ മ​റ്റു സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ട്ടു​ണ്ട്. നീ​ല ഷ​ര്‍​ട്ട് ധ​രി​ച്ച 45നു ​മേ​ല്‍ പ്രാ​യ​മു​ള​ള ഒ​രു മ​ധ്യ​വ​യ​സ്ക​ന്‍റെ ചിത്ര​മാ​ണ് പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ട്ടു​ള്ള​ത്. ഇ​ട​തു​കൈ​യി​ല്‍ സ്വ​ര്‍​ണ​നി​റ​ത്തി​ലു​ള്ള വാ​ച്ച്‌ ധ​രി​ച്ചി​ട്ടു​ണ്ട്.

ഇ​രു നി​റ​മാ​ണ്. ഉ​യ​രം ഏ​താ​ണ്ട് അ​ഞ്ച​ടി​ക്ക് മേ​ലെ​യു​ണ്ട്. മോ​ഷ​ണം ന​ട​ന്ന വീ​ടി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ല്‍ നി​ന്നാ​ണ് ഇ​യാ​ളു​ടെ ചി​ത്രം ല​ഭി​ച്ച​ത്. മോ​ഷ്ടാ​വി​നെ​തേ​ടി അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന​ലെ പാ​തി​രാ​ത്രി​വ​രെ വൈ​പ്പി​ന്‍ ക​ര​ക്ക് അ​ക​ത്തും പു​റ​ത്തും വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​യു​ടെ സ​ങ്കേ​തം ക​ണ്ടെ​ത്താ​നാ​യി​ല്ല.

Advertisements

മു​ന്‍ മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണോ​യെ​ന്ന് അ​റി​യാ​ന്‍ സം​സ്ഥാ​ന​ത്ത് വി​വി​ധ ജ​യി​ലു​ക​ളി​ലേ​ക്കും പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും സി​സി​ടി​വി​യി​ല്‍ നി​ന്ന് ല​ഭി​ച്ച ചി​ത്ര​വും വി​വ​ര​ങ്ങ​ളും ഞാ​റ​ക്ക​ല്‍ പോ​ലീ​സ് കൈ​മാ​റി​യി​ട്ടു​ണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *