KOYILANDY DIARY.COM

The Perfect News Portal

3 വയസ്സുകാരിയെ കൂട്ടബലാംത്സംഗം ചെയ്ത് തലയറുത്ത് കൊന്നു; അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

കണ്ണില്ലാത്ത ക്രൂരതയുടെ ബലിയാടായി ഒരു കുരുന്ന് ജീവന്‍ കൂടി. അമ്മയ്ക്കരികില്‍ ഉറങ്ങിക്കിടന്ന 3 വയസ്സുകാരിയെ എടുത്ത് കൊണ്ട് പോയി കൂട്ടബലാംത്സംഗം ചെയ്തശേഷം തലയറുത്ത് കൊന്നു. ജാര്‍ഖണ്ഡിലെ ജംഷദ്പൂരിലെ ടാറ്റാനഗര്‍ റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്താണ് അതിദാരുണമായ കൊല നടന്നത്. സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍.

ഇക്കഴിഞ്ഞ ജൂലായ് 25 നാണ് ദാരുണമായ സംഭവം നടന്നത്. ടാറ്റാനഗര്‍ റെയില്‍വെ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന 3 വയസ്സുകാരിയെ പ്രതികളിലൊരാളായ അമ്മയുടെ സുഹൃത്ത് എടുത്ത് കൊണ്ട് പോവുകയായിരുന്നു. കുട്ടിയെ ഇയാള്‍ റെയില്‍വെ സ്‌റ്റേഷനടുത്തുള്ള ജലസംസ്‌കരണ പ്ലാന്‍ിനടുത്തേക്ക് എടുത്തുകൊണ്ട് പോവുകയും അവിടെവച്ച്‌ കുട്ടബലാത്സംഗം ചെയ്യുകയായിരുന്നു.  ഉറങ്ങുകയായിരുന്ന കുഞ്ഞ് ഉറക്കെ കരഞ്ഞപ്പോള്‍ കുഞ്ഞിന്റെ കഴുത്ത് ഞെരിച്ചശേഷം തലയറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

തനിക്കൊപ്പം കിടന്ന കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് അമ്മയുടെ സുഹൃത്തായ റിങ്കു സാഹു കുഞ്ഞിനെ എടുത്തുകൊണ്ടു പോയതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചത്. കുഞ്ഞിന്റെ തലയില്ലാത്ത ഉടല്‍ റെയില്‍വെ സ്റ്റേഷന് 4 കിമി അകലെ നിന്നാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ സ്വാകാര്യ ഭാഗങ്ങളിലെയും ശരീരത്തിലെയും മുറിവുകളില്‍ നിന്ന് കുഞ്ഞ് കൂട്ടബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അമ്മയുടെ സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തപ്പോഴാണ് 2 കൂട്ടാളികള്‍ കൂടി പിടിയിലായത്. കുഞ്ഞിനെ എടുത്ത് കൊണ്ട് പോയി സുഹൃത്തിന് വിറ്റുവെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Advertisements

ബംഗാള്‍ സ്വദേശിനിയായ കുഞ്ഞിന്റെ അമ്മയെ വിവാഹ വാഗ്ദാനം നല്‍കി ഇയാള്‍ കൂട്ടിക്കൊണ്ട് വരികയായിരുന്നു. യഥാര്‍ത്ഥ പേരും വിവരങ്ങളും മറച്ചുവച്ചാണ് ഇയാള്‍ തന്നോട് വിവാഹവാഗ്ദാനം നല്‍കി കടത്തിക്കൊണ്ടുവന്നതെന്ന് കുഞ്ഞിന്റെ അമ്മ മൊഴി നല്‍കി. കുഞ്ഞിന്റെ അറ്റുപോയ തലഭാഗം കണ്ടെത്താനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

പൊലീസ് നായയുടെ സഹായത്തോടെയാണ് കുഞ്ഞിന്റെ ശിരസ്സ് കണ്ടെടുത്തത്. സംഭവത്തെക്കുറിച്ച്‌ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യപ്രതികളും അമ്മയുടെ സുഹൃത്തും മുന്‍പും കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുള്ളതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

അമ്മയുടെ സുഹൃത്തായ റിങ്കു സാഹുവിന്റെ പേരില്‍ 16 കാരിയായ മകളെ ബലാത്സംഗം ചെയ്തതുള്‍പ്പെടെയുള്ള കേസുകള്‍ നിലവിലുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു വരികയാണ്. കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന സംശയത്തിലാണ് പൊലീസ്.

Share news

Leave a Reply

Your email address will not be published. Required fields are marked *