KOYILANDY DIARY

The Perfect News Portal

പാലക്കാട് നിന്നും കാണാതായ 3 വിദ്യാർത്ഥികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി

 പാലക്കാട്: പാലക്കാട് നിന്നും കാണാതായ 3 വിദ്യാർത്ഥികളെ വയനാട് പുൽപ്പള്ളിയിൽ നിന്നും കണ്ടെത്തി. 2000  രൂപയുമായാണ് ഇന്നലെ രാവിലെ കുട്ടികൾ വീട് വിട്ടിറങ്ങിയത്. 10-ാം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് ഇന്നലെ കാണാതായത്. 
വീട്ടിൽ നിന്നും പതിവുപോലെ വിദ്യാർത്ഥികൾ രാവിലെ സ്കൂളിലേക്ക്‌ പോയതായിരുന്നു. കുട്ടികൾ സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയത്. തുടർന്ന്‌ നടന്ന അന്വേഷണത്തിൽ വയനാട് പുൽപ്പള്ളിയിൽ നിന്ന് രാത്രിയോടെ ഇവരെ കണ്ടെത്തുകയായിരുന്നു.