KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പൂക്കാട് ബൈക്ക് അപകടത്തിൽപ്പെട്ട് 3 പേർക്ക് പരിക്ക്

കൊയിലാണ്ടി പൂക്കാട് ബൈക്ക് അപകടത്തിൽപ്പെട്ട് 3 പേർക്ക് പരിക്ക്. കാൽനട യാത്രക്കാരനായ വിനോദ്, ബൈക്ക് ഓടിച്ചിരുന്ന അഭിനന്ദ്, വിപിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അഭിനന്ദിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

അമിത വേഗതയിൽ വന്ന ബൈക്ക് കാൽനട യാത്രക്കാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്നാണ് അറിയുന്നത്. KL 56 – S 8602 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.