ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണം ലഭിച്ച് 3 എൻഎസ്എസ് വളണ്ടിയേഴ്സ്

കൊയിലാണ്ടി: ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണം ലഭിച്ച് പങ്കെടുത്തവരിൽ ചേമഞ്ചേരിയിലെ 3 എൻഎസ്എസ് വളണ്ടിയർമാരും. കാലിക്കറ്റ് സർവകലാശാലയിൽ നിന്നും 10 ബിരുദ വിദ്യാർത്ഥികൾക്കാണ് പ്രത്യേക ക്ഷണം ലഭിച്ചത്.

ചേമഞ്ചേരി സ്വദേശികളായ കോഴിക്കോട് ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അദ്വൈത് ബി, കോഴിക്കോട് ഗവ. ആർട്സ് & സയൻസ് കോളേജ് ബിരുദ വിദ്യാർത്ഥിനി നയന ആർ, മേലൂർ സ്വദേശിയായ കോഴിക്കോട് ഗവ. ലോ കോളേജ് ലെ BBA – LLB വിദ്യാർത്ഥി അദ്വൈത് എം എസ് എന്നീ എൻ.എസ്. എസ് വളണ്ടിയർമാരാണ് പരേഡിൽ അണിനിരന്നത്.
