KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരിയിൽ വികസന മഹാസദസ്സ്*    കേരളമിന്നോളം ആർജിച്ച വികസന നേട്ടങ്ങള് ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ വികസനനേട്ടങ്ങളും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിന് ഭാവി വികസന പ്രക്രിയകളക്കുറിച്ച് ചർച്ച ചെയ്യുന്നതിനമായി ചേമഞ്ചേരി പഞ്ചായത്ത് വിളിച്ചു ചേർത്ത വികസന സദസ്സാണ് നിറഞ്ഞ പങ്കാളിത്തം കൊണ്ട് മഹാസദസ്സായി മാറിയത്.              കോഴിക്കോട് മേയർ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അദ്ധ്യക്ഷത  വഹിച്ചു.
ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഹരിത കർമ്മ സേനാംഗങ്ങൾക്കും
സി ഡി എസിനും ഉപഹാരങ്ങൾ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗങ്ങൾ പി ശിവാനന്ദൻ, സിന്ധു സുരേഷ് ബ്ലോക് പഞ്ചായത്ത് അംഗങ്ങൾ ബിന്ദു സോമൻ,
ഷീബ ശ്രീധരൻ
പഞ്ചായത്ത് വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ
സന്ധ്യ ഷിബു ,വിവിധ രാഷ്ട്രീയ നേതാക്കൾ
കെ രവീന്ദ്രൻ,
മോഹനൻ വീർവീട്ടിൽ
അവിണേരി ശങ്കരൻ
അജീഷ് പി
CDS ചെയർപേഴ്സൺ
ആർ പി വത്സല
എന്നിവർ ആശംസകൾ അറിയിച്ചു.
ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗം എ സുധാകരൻ നവകേരള വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു .
പഞ്ചായത്തിൻ്റെ ഭാവി വികസന കാഴ്ചപ്പാട് മുൻ പ്രസിഡണ്ടുമാരായ കെ.ഭാസ്കരൻ മാസ്റ്റർ ,അശോകൻകോട്ട്, സാംസ്കാരിക വിദ്യാഭ്യാസ വനിതാ പ്രവർത്തകരായ ശിവദാസ് കരോളി, വത്സൻ പൊന്നാടത്ത്, ശാന്തകളമുള്ള കണ്ടി എന്നിവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി നിധിൻ എം സ്വാഗതവും വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ അതലുബൈജു നന്ദിയും പറഞ്ഞു.
Share news