KOYILANDY DIARY.COM

The Perfect News Portal

24-ാം മത് കഥകളി പഠന ശിബിരത്തിന് അരങ്ങുണർന്നു

കൊയിലാണ്ടി: പത്മശ്രീ ഗുരു ചേമഞ്ചേരി സ്ഥാപിച്ച ചേലിയ കഥകളി വിദ്യാലയത്തിൽ 10 ദിവസത്തെ കഥകളി പഠന ശിബിരത്തിന് തുടക്കമായി. കൊയിലാണ്ടി നിയോജക മണ്ഡലം എം.എൽ. എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ടി.എം കോയ, ഗ്രാമ പഞ്ചായത്ത് അംഗം അബ്ദുൾ ഷുക്കൂർ, കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ. എൻ. വി. സദാനന്ദൻ, ജോ. സെക്രട്ടറി പ്രശോഭ്. ജി എന്നിവർ സംസാരിച്ചു.
കഥകളി വേഷം, ചെണ്ട, മദ്ദളം, കഥകളി സംഗീതം, ചുട്ടിയും കോപ്പു നിർമ്മാണവും, ഓട്ടൻ തുള്ളൽ എന്നീ വിഭാഗങ്ങളിലാണ് കളരി പരിശീലനം നടക്കുന്നത്. എല്ലാ ദിവസവും പ്രഗത്ഭർ പങ്കെടുക്കുന്ന സംവാദ സദസ്സുകൾ, കലാവതരണങ്ങൾ മെയ് 8, 9, 10 തിയ്യതികളിൽ നടക്കുന്ന കലോത്സവം എന്നിവ ശിബിര പരിപാടികളെ വേറിട്ട അനുഭവമാക്കി മാറ്റുന്നു. പ്രിൻസിപ്പാൾ കലാമണ്ഡലം പ്രേംകുമാർ, കലാനിലയം ഹരി, പ്രഭാകരൻ പുന്നശ്ശേരി, ശശി എൻ. കെ, വി. നാരായണൻ മാസ്റ്റർ, കെ.കെ. ശങ്കരൻ മാസ്റ്റർ, ആർദ്ര പ്രേം എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിച്ചു. അറുപത് വിദ്യാർത്ഥികൾ ശിബിരത്തിൽ പരിശീലനം നേടി വരുന്നു.
Share news