KOYILANDY DIARY.COM

The Perfect News Portal

23-ാമത് ഇന്ത്യ – റഷ്യ ഉച്ചകോടി; 9 കരാറുകളില്‍ ഒപ്പുവെച്ച് ഇരു രാജ്യങ്ങളും

.

ഇരുപത്തിമൂന്നാമത് ഇന്ത്യ – റഷ്യ ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും 9 കരാറുകളില്‍ ഒപ്പുവെച്ചു. ഇന്ത്യ – റഷ്യ സൗഹൃദം ആഴത്തിലുള്ളതെന്ന് പ്രധാനമന്ത്രി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

 

ഒമ്പത് കരാറുകളിലാണ് ഇന്ത്യയും റഷ്യയും ഒപ്പുവെച്ചത്. തൊഴില്‍, കുടിയേറ്റം എന്നിവയില്‍ രണ്ടു കരാറുകളില്‍ ഒപ്പു വെച്ചു. ആരോഗ്യം, ഷിപ്പിങ് എന്നീ മേഖലകളിലും ഇരുരാജ്യങ്ങളും ധാരണയായി. റഷ്യയില്‍ നിന്ന് ഇന്ത്യ കൂടുതല്‍ രാസവളം വാങ്ങുന്നതിലും ധാരണയായിട്ടുണ്ട്. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണ പദ്ധതിക്കും ധാരണയായതായി പ്രധാനമന്ത്രി അറിയിച്ചു.

Advertisements

 

 

റഷ്യ യുക്രെയ്ന്‍ സംഘര്‍ഷം തീര്‍ക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യുന്നതായും മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്നും സുരക്ഷ, വ്യാപാരം, സാമ്പത്തിക, സൈനിക മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ കരാറുകള്‍ ഒപ്പിട്ടതായും പുടിന്‍ അറിയിച്ചു. കൂടംകുളം ആണവോര്‍ജ നിലയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹകരിക്കും. ഇന്ത്യക്കാവശ്യമായ എണ്ണ വിതരണത്തിന് തടസ്സമുണ്ടാകില്ലെന്നും പുടിന്‍ വ്യക്തമാക്കി.

 

2030 ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യങ്ങള്‍ ധാരണയിലെത്തിയത്. വൈകീട്ട് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ പങ്കെടുത്ത ശേഷം വ്‌ളാഡിമിര്‍ പുടിന്‍
റഷ്യയിലേക്ക് മടങ്ങും

Share news