22ന്റെ കടയടപ്പ് സമരം പ്രചാരണം ശരിയല്ല
കൊയിലാണ്ടി> കോഡിനേഷന്‍ കമ്മറ്റി എന്ന പേരില്‍ ജനുവരി 22ന് കൊയിലാണ്ടിയില്‍ ക
കടളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്നുളള പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും, വ്യാപാരി വ്യവസായി സമിതിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഇരുസംഘടനകളുടേയും തീരുമാനമില്ലാതെ കഴിഞ്ഞ കുറേ ദിവസങ്ങളിലായി വെങ്ങളം പൂളാടിക്കുന്ന് ബൈപ്പാസ് ഉദ്ഘാടന ദിവസം കടകളടച്ച് ഹര്‍ത്താലാചരിക്കുമെന്ന് കോഡിനേഷന്‍ കമ്മറ്റി എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തളളിക്കളയണമെന്നും അന്നേ ദിവസം കടകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നും സംഘടനകള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഏകോപന സമിതിക്ക് വേണ്ടി മണിയോത്ത് മൂസ്സയും, വ്യവസായ സമിതിക്ക് വേണ്ടി യു. കെ. ബാലനുമാണ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്.
