KOYILANDY DIARY.COM

The Perfect News Portal

യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ നിന്നും 21 കിലോ കഞ്ചാവ് പിടികൂടി

തിരൂർ: യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസിൽ നിന്നും 21 കിലോ കഞ്ചാവ് പിടികൂടി. വെള്ളിയാഴ്ച രാവിലെ തിരൂർ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിനിന്റെ പിറകിലെ ജനറൽ കംപാർട്ട്മെന്റിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ ബാഗുകൾ തുറന്ന് പരിശോധിച്ചപ്പോഴാണ് കവറിൽ പൊതിഞ്ഞ 18 പാക്കറ്റുകളിലായി കഞ്ചാവ് കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.

പരിശോധനക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ കെ അജയൻ, അസി. സർക്കിൾ ഇൻസ്പെക്ടർ കെ എം ബാബു രാജ്, ആർപിഎഫ് എസ് ഐ കെ എം സുനിൽകുമാർ, എ എസ് ഐ സജി അഗസ്റ്റിൻ, ഹെഡ്‌കോൺസ്റ്റബിൾ പ്രസന്നൻ, കോൺസ്റ്റബിൾമാരായ കെ പ്രജിത്ത്, മിഥുൻ, അബ്ബാസ്, സിവിൽ എക്സ്സൈസ് ഓഫീസർ എ ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

Share news