2018ലെ ഫെമിന മിസ് ഇന്ത്യ പട്ടം തമിഴ്നാട് സ്വദേശിനി അനുക്രീതി വാസിന്

2018ലെ ഫെമിന മിസ് ഇന്ത്യ പട്ടം തമിഴ്നാട് സ്വദേശിനി അനുക്രീതി വാസിന്. മിസ് വേള്‍ഡും മുന്മിസ് ഇന്ത്യയുമായ മാനുഷി ഛില്ലറാണ് അനുക്രീതിക്ക് കിരീടം ചാര്‍ത്തിയത്. ഹരിയാന സ്വദേശിയായ മീനാക്ഷി ചൗധരി ഫസ്റ്റ് റണ്ണറപ്പും ആന്ധ്രാപ്രദേശ് സ്വദേശിയായ ശ്രേയ റാവു സെക്കന്‍ഡ് റണ്ണറപ്പുമായി.
സംവിധായകന് കരണ്‍ ജോഹറും നടന് ആയുഷ്മാന്‍ ഖുരാനയുമായിരുന്നു പരിപാടിയുടെ അവതാരകര്‍. നേരത്തെ കളേഴ്സ് ഫെമിന മിസ് തമിഴ്നാട് പുരസ്കാരം സ്വന്തമാക്കിയിട്ടുള്ള അനുക്രീതി അന്ന് മുപ്പതോളം മല്‍സരാര്‍ഥികളെ പിന്നിലാക്കിയാണ് വിജയം കരസ്ഥമാക്കിയത്.

ക്രിക്കറ്റ് താരങ്ങളായ ഇര്ഫാന് ഖാന്, കെഎല്‍ രാഹുല്‍ ബോളിവുഡ് താരങ്ങളായ മലെയ്ക അറോറ, ബോബി ഡിയോള്‍ കുനാല്‍ കപൂര്‍ തുടങ്ങിയവരാണ് വിധികര്‍ത്താക്കളുടെ പാനലില്‍ ഉണ്ടായിരുന്നത്.

ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, കരീന കപൂര്‍, ജാക്വിലിന് ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ മനോഹര നൃത്തങ്ങളും ചടങ്ങിന്റെ മാറ്റുകൂട്ടി. മാനുഷി ഛില്ലറിനൊപ്പം മിസ് യുണൈറ്റഡ് 2017 സനാ ദുവാ മിസ് ഇന്റര്‍കോണ്ടിനെന്റല്‍ 2017 പ്രിയങ്ക കുമാരി എന്നിവരാണ് തങ്ങളുടെ പിന്‍ഗാമികളെ കിരീടം അണിയിച്ചത്.

ഇതോടെ മിസ് വേള്‍ഡ് 2018ലെ ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധിയാകും അനുക്രീതി വാസ്, മിസ് ഗ്രാന്റ് ഇന്റര്‍നാഷണല്‍ 2018ലും മിസ് യുണൈറ്റഡ് കോണ്ടിനെന്റ്സ് 2018ലും റണ്ണേഴ്സ് അപ് ആയവര്‍ പങ്കെടുക്കും.
