KOYILANDY DIARY

The Perfect News Portal

“കൈത്താങ്ങാവുക“എന്ന പദ്ധതിയുടെ ഭാഗമായി ബീച്ച് ഹോസ്പിറ്റലിലേക്ക് 2000 ഗ്ലൗസ് നൽകി മാതൃകയായി

കോഴിക്കോട്: “കൈത്താങ്ങാവുക“എന്ന പദ്ധതിയുടെ ഭാഗമായി ബീച്ച് ഹോസ്പിറ്റലിലേക്ക് 2000 ഗ്ലൗസ് നൽകി മാതൃകയായി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി നോർത്ത് മലബാർ ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് സപ്ലൈ ആൻഡ് മാർക്കറ്റിംഗ് സൊസൈറ്റി എന്ന സഹകരണ സ്ഥാപനമാണ് ബീച്ച് ഹോസ്പിറ്റലിലേക്ക് 2000 ഗ്ലൗസ് വാങ്ങി നൽകിയത്. കർഷകരുടെ ഉന്നമനം പ്രധാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സ്ഥാപനം കൂടിയാണ് എൻ എം ഡി സി. സ്ഥാപനം ചെയർമാൻ കെ കെ മുഹമ്മദ്‌, ജനറൽ മാനേജർ വിപിന എന്നിവരിൽ നിന്നും ഹോസ്പിറ്റൽ സൂപ്രണ്ട് ആശ ദേവി ഗ്ലൗസ് ഏറ്റുവാങ്ങി.
Advertisements
പ്രസ്തുത പദ്ധതിയുടെ ഭാഗമായി ഇനിയും സാമൂഹിക പ്രതിബന്ധത ലക്ഷ്യം വെച്ചു പ്രവർത്തിക്കുമെന്നും, ഒപ്പം നിലവിലെ കാലഘട്ടത്തിൽ സഹകരണപ്രസ്ഥാനത്തിന്റെ അനിവാര്യത ജനങ്ങൾക്കിടയിൽ അവബോധം ലക്ഷ്യവെച്ചുള്ള കാര്യപരിപാടികളൽ സംഘടിപ്പിക്കുമെന്നും സ്ഥാപനത്തിന്റെ ചെയർമാൻ കെ കെ മുഹമ്മദ്‌ വ്യക്തമാക്കി. സ്ഥാപനത്തിന്റെ ഈ പ്രവർത്തി ഏറ്റവും ഉപകാരപ്രദവും അഭിനന്ദാർഹവുമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ചടങ്ങിൽ ലേ സെക്രട്ടറി & ട്രഷറർ അഗസ്തി, എ ആർ എം ഒ ഡോ. ഹസീന, നഴ്സിംഗ് ഓഫീസർ സുജിത എന്നിവർ സംബന്ധിച്ചു.