KOYILANDY DIARY.COM

The Perfect News Portal

ആഡംബര കാറില്‍ കടത്തുകയായിരുന്ന 20 കേസ് വിദേശ മദ്യം പിടികൂടി

തൃശൂര്‍ കൊടകരയില്‍ ആഡംബര കാറില്‍ കടത്തുകയായിരുന്ന 20 കേസ് വിദേശ മദ്യം പിടികൂടി. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ ദേശീയ പാതയില്‍ കൊടകര ഉളുമ്പത്ത്കുന്നിലാണ് മദ്യം പിടി കൂടിയത്. മാഹിയില്‍ നിന്നും കോട്ടയത്തേക്ക് കൊണ്ടുപോവുകയായിരുന്ന മദ്യമാണ് ഡാന്‍സാഫ് സംഘവും കൊടകര പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. കാര്‍ ഓടിച്ചിരുന്ന കോഴിക്കോട് പേരാമ്പ്ര ചുള്ളിപ്പറമ്പ് വീട്ടില്‍ മുബാസിനെ പൊലീസ് അറസ്റ്റു ചെയ്തു.

Share news