20 പാക്കറ്റ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കൊയിലാണ്ടി : 20 പാക്കറ്റ് കഞ്ചാവുമായി കോഴിക്കോട് സ്വദേശിയെ കൊയിലാണ്ടി എക്സൈസ് പിടികൂടി. കോഴിക്കോട് പയ്യാനക്കൽ കാളിയത്ത് പറമ്പ് അബ്ദുൾ ഹമീദ് (53) നെയാണ് കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ പരിസരത്ത് വെച്ച് എക്സൈസ് ഇൻസ്പെക്ടർ സജിത് കുമാർ അറസ്റ്റ് ചെയ്തത്.
മദ്യ വിൽപ്പനശാലകൾ പൂട്ടിയതോടെ കഞ്ചാവിന് ഡിമാന്റ് വർധിച്ചിരിക്കുന്നതിനാൽ കൊയിലാണ്ടി കേന്ദ്രികരിച്ചാണ് ഇയാൾ കഞ്ചാവ് വിൽപ്പന നടത്തുന്നതെന്ന് ഇൻസ്പെക്ടർ പറഞ്ഞു. തലശ്ശേരിയിൽ വിൽപ്പന നടത്തിയ ശേഷം കൊയിലാണ്ടിയിലെത്തി വിൽപ്പന നടത്താനുള്ള ശ്രമത്തിനിടെ ഇയാളെ തന്ത്രപൂർവ്വമാണ് എക്സൈസ് ഇൻസ്പക്ടർ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

