മഞ്ചേശ്വരത്ത് 74.8 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കള്‍ പിടിയില്‍

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. മിയാപടവ് സ്വദേശികളായ സയ്യിദ് ഹഫ്രീസ് (25), മുഹമ്മദ് സമീര്‍ എസ് കെ (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 74.8 ഗ്രാം എംഡിഎംഎയുമായാണ് ഇവര്‍ പിടിയിലായത്. മീഞ്ചയില്‍ മയക്കുമരുന്ന് വില്‍ക്കാന്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

കഴിഞ്ഞ കുറെ മാസങ്ങളായി ഇവരുടെ പ്രവര്‍ത്തനം പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ബംഗളൂരു കേന്ദ്രീകരിച്ച്ണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രധാനമായും ബംഗളൂരുവില്‍ നിന്ന് എംഡിഎംഎ കടത്തി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനയ്ക്കായി എത്തിക്കുകയായിരുന്നു ഇവരുടെ രീതി.

