KOYILANDY DIARY.COM

The Perfect News Portal

എ സി ഷണ്‍മുഖദാസ് മെമ്മോറിയൽ
ആയുർവേദ ആശുപത്രിക്ക്‌ 2 കോടി

തലക്കുളത്തൂർ: എലത്തൂര്‍ മണ്ഡലത്തിലെ തലക്കുളത്തൂര്‍ പഞ്ചായത്തിലെ പുറക്കാട്ടിരിയില്‍ പ്രവര്‍ത്തിക്കുന്ന എ സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആൻഡ്‌ അഡോളസെന്റ് കെയര്‍ സെന്ററിന്റെ വികസനത്തിന് ബജറ്റില്‍ രണ്ട്‌ കോടി രൂപ അനുവദിച്ചു. മന്ത്രി എ കെ ശശീന്ദ്രന്‍ ആവശ്യപ്പെട്ടതനുസരിച്ച് നിയമസഭയില്‍ ബജറ്റിന്റെ മറുപടി പ്രസംഗത്തിലാണ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഫണ്ട് അനുവദിച്ചതായി അറിയിച്ചത്.

ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമാണിത്‌. പഠന – പെരുമാറ്റ- വളര്‍ച്ചാ വൈകല്യമുള്ള കുട്ടികളെയും കൗമാരക്കാരെയും ചികിത്സിക്കുന്ന കേന്ദ്രത്തിൽ സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍നിന്നും ചികിത്സയ്ക്കായി നിരവധി പേർ എത്തുന്നു. സ്ഥാപനത്തെ ആയുര്‍വേദ രംഗത്ത് ഫലപ്രദമായ ചികിത്സ നല്‍കുന്ന ഏഷ്യയിലെ തന്നെ മികച്ച ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മന്ത്രി പറഞ്ഞു.

 

Share news