KOYILANDY DIARY.COM

The Perfect News Portal

പീടിക വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം

കൊയിലാണ്ടി: വ്യാപാരികൾക്ക് പീടിക വാടകയ്ക്ക് 18 ശതമാനം ജി.എസ്.ടി. ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് കമ്മിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബര ജാഥ നടത്തി. 7-ാം തിയ്യതി നടത്തുന്ന രാജ്ഭവൻ മാർച്ചിൻ്റെ മുന്നോടിയായാണ് വിളംബര ജാഥ നടത്തിയത്.
യൂണിറ്റ് പ്രസിഡണ്ട് കെ.എം. രാജീവൻ, ജനറൽ സെക്രട്ടറി കെ.കെ. ഫാറൂഖ് ട്രഷറർ സഹീർ ഗാലക്‌സി, റിയാസ് അബൂബക്കർ, സൗമിനി മോഹൻദാസ്
ഇസ്മായിൽ ഹാഷിം എന്നിവർ നേതൃത്വം നൽകി.
Share news