KOYILANDY DIARY

The Perfect News Portal

മിഷൻ ലൈഫ് സ്റ്റൈൽ ഫോർ എൻവയോണ്മെന്റ് (ലൈഫ്)പദ്ധതി പ്രകാരം
കെ.വി.കെ.പെരുവണ്ണാമുഴിയുടെ ആഭിമുഖ്യത്തിൽ മണ്ണിന്റെ ആരോഗ്യ പരിപാലനം എന്ന  പരിപാടിയും, സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലബോറട്ടറി തിക്കോടിയുടെയും, അരിക്കുളം ഗ്രാമപഞ്ചായത്ത് കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച മണ്ണ് പരിശോധനാ ക്യാമ്പയിനും
അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ. എം സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
അരിക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നപരിപാടിയിൽ അരിക്കുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി  അദ്ധ്യക്ഷൻ  പ്രകാശൻ എം. അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ കുമാരി അമൃത ബാബു  സ്വാഗതവും എ.കെ എൻ അടിയോടി, സി. രാധ എന്നിവർ ആശംസകളും നേർന്നു.
തുടർന്ന്, കെ.വി.കെ പെരുവണ്ണാമുഴി ഹെഡ് & പ്രോഗ്രാം കോ- ഓർഡിനേറ്റർ ഡോ. പി.രാധാകൃഷ്ണൻ, സബസ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് ഡോ.കെ.എം പ്രകാശ് എന്നിവർ ക്ലാസ്സുകൾ നയിച്ചു. അസി. കൃഷി ഓഫീസർ പി. മധുസൂദനൻ നന്ദിയും പറഞ്ഞു.