KOYILANDY DIARY.COM

The Perfect News Portal

17 വര്‍ഷങ്ങള്‍ക്ക് മുമ്പ് കളഞ്ഞുപോയ വിവാഹ മോതിരം കൃഷിയിടത്തിലെ കാരറ്റില്‍ നിന്നും ലഭിച്ചു

സെന്‍ട്രല്‍ ആല്‍ബേര്‍ട്ട : 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹമോതിരം നഷ്ടപ്പെടുമ്ബോള്‍ മാരി ഗ്രാംസ് കരുതിയില്ല ദശാബ്ദങ്ങള്‍ക്ക് ശേഷം വീട്ടുമുറ്റത്തെ കാരറ്റില്‍ നിന്നും അത് തിരിച്ചു കിട്ടുമെന്ന്. എണ്‍പ്പത്തിനാലുകാരിയായ കനേഡിയന്‍ സ്വദേശിക്കാണ് കളഞ്ഞുപോയ ഡയമണ്ട് മോതിരം തന്റെ കൃഷിയിടത്തിലെ കാരറ്റില്‍ നിന്നും ലഭിച്ചത്.
2004 ല്‍ സെന്‍ട്രല്‍ ആല്‍ബേര്‍ട്ടയിലെ ഫാമില്‍ കളപറിക്കുന്നതിനിടയിലാണ് ഗ്രാംസിനു തന്റെ മോതിരം നഷ്ടപ്പെട്ടത്. ‘വളരെ നേരത്തെ തെരച്ചിലിനും പ്രയോജനമുണ്ടായില്ല, അത് എന്നന്നേക്കുമായ് നഷ്ടപ്പെട്ടു എന്നുതന്നെ ഞാന്‍ വിശ്വസിച്ചു, ഒരുപാട് കരഞ്ഞു,’ ഗ്രാംസ് പറയുന്നു.

കൊച്ചുമകള്‍ പറിച്ചെടുത്ത കാരറ്റില്‍ മോതിരം കണ്ടപ്പോള്‍ത്തന്നെ താന്‍ തിരിച്ചറിഞ്ഞതായ് ഗ്രാംസ് പറഞ്ഞു. “1951 ല്‍ ഭര്‍ത്താവ് സമ്മാനിച്ച മോതിരം നഷ്ടപ്പെട്ടുവെന്ന് അദ്ദഹത്തിനോടുപോലും പറഞ്ഞില്ല, മോതിരം തിരികെ കിട്ടില്ലെന്നുറപ്പായപ്പോള്‍ അടുത്തുള്ള ജ്വല്ലറിയില്‍ ചെന്ന് മറ്റൊരു മോതിരം വാങ്ങി. എന്റെ മകനല്ലാതെ മറ്റാര്‍ക്കും അക്കാര്യം അറിയില്ല. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിക്കുന്നത് വരെയും ഭര്‍ത്താവ് അത് ശ്രദ്ധിച്ചിട്ടുമില്ല” -ഗ്രാംസ് പറഞ്ഞു നിര്‍ത്തി.

105 വര്‍ഷങ്ങളായ് ഗ്രാംസിന്റെ കുടുംബത്തിന്റെതാണ് ആ കൃഷിത്തോട്ടം, ‘ എനിക്കുറപ്പായിരുന്നു, ഒന്നുകില്‍ ആ മോതിരം തന്റെ ഭര്‍ത്താവിന്റെ അമ്മയുടെത്, അല്ലെങ്കില്‍ മുത്തശ്ശിയുടെത്, കാരണം മറ്റാരും അവിടെ താമസിച്ചിട്ടില്ല’ മരുമകള്‍ ഡാലി പറഞ്ഞു.

Advertisements

ലഭിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കാനഡയില്‍ നിന്നുമാത്രമല്ല. 2012 ല്‍ വടക്കന്‍ സ്വീഡനില്‍ ഒരു സ്ത്രീക്ക് കാരറ്റില്‍ നിന്നും ലഭിച്ചത് 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് കളഞ്ഞുപോയ സ്വര്‍ണ മോതിരമാണ്. കഴിഞ്ഞ വര്‍ഷം ജര്‍മനിയിലെ യുവാവിന് മൂന്നു വര്‍ഷം മുമ്ബ് നഷ്ടപ്പെട്ടുപോയ തന്റെ വിവാഹ മോതിരവും സമാന രീതിയില്‍ കിട്ടിയിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *