17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുവാന്‍ കാരണം പ്രതിയുമായുണ്ടായിരുന്ന പ്രണയം ഉപേക്ഷിച്ചതിന്

കോട്ടയം: പത്തനംതിട്ടയില്‍ 17 കാരിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുവാന്‍ കാരണം പ്രതിയുമായുണ്ടായിരുന്ന പ്രണയം ഉപേക്ഷിച്ചതാകാമെന്ന് പെണ്‍കുട്ടി. സംഭവത്തില്‍ പോലീസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പ്രതി ഒളിവിലാണെന്നും ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.
കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയില്‍ കോളനിയിലെ വീട്ടില്‍ ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. പുല്ലുവെട്ടു തൊഴിലാളിയായ യുവാവ് വീടിന് സമീപം എത്തിയാണ് ഫോണില്‍ വിളിച്ച് ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടത്. പെണ്‍കുട്ടി ഇതിനു തയാറാകാത്തതിനാല്‍ ഇയാള്‍ തിരിച്ചു പോയി. ഒരു മണിക്കൂറിന് ശേഷം കന്നാസില്‍ പെട്രോളുമായി വന്ന സജില്‍ വീട്ടില്‍ക്കയറി പെണ്‍കുട്ടിയുടെ തലയില്‍ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു എന്നാണ് സമീപവാസികള്‍ പറയുന്നത്. ഇതിന് ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു.

പെണ്‍കുട്ടിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

