KOYILANDY DIARY.COM

The Perfect News Portal

ഒമാനിൽ എണ്ണ കപ്പൽ മറിഞ്ഞ് ഇന്ത്യക്കാരുൾപ്പെടെ 16 ജീവനക്കാരെ കാണാതായി

ഒമാനിൽ എണ്ണ കപ്പൽ മറിഞ്ഞ് 13 ഇന്ത്യക്കാരുൾപ്പെടെ 16 ജീവനക്കാരെ കാണാതായതായി റിപ്പോർട്ട്. പ്രധാന വ്യവസായ തുറമുഖമായ ദുഖമിലെ റാസ് മദ്റാഖയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായാണ് കപ്പൽ മറിഞ്ഞതെന്ന് ഒമാൻ സമുദ്ര സുരക്ഷാ കേന്ദ്രം അറിയിച്ചു. ദുബായിൽ നിന്ന് യമൻ തുറമുഖമായ ഏദനിലേക്ക് പുറപ്പെട്ട പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്.

ജീവനക്കാരിൽ മറ്റ് മൂന്നുപേർ ശ്രീലങ്കൻ പൗരൻമാരാണ്. കപ്പലിൽ നിന്നും എണ്ണയോ എണ്ണ ഉൽപന്നങ്ങളോ കടലിലേക്ക് ഒഴുകുന്നുണ്ടോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല മാരിടൈം അധികൃതരുമായി ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്. തിങ്കളാഴ്ചയായിരുന്നു അപകടം. 2007ൽ നിർമിച്ച 117 മീറ്റർ നീളമുള്ള എണ്ണ കപ്പലാണ് പ്രസ്റ്റീജ് ഫാൽക്കൺ.

Share news