പ്ലാസ്റ്റിക് ക്യാരി ബാഗ് നിരോധനത്തിന്റെ മറവിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കരുത്

കൊയിലാണ്ടി: ഓണതിരക്കിനിടയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ പേര് പറഞ്ഞു വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നടപടിയിൽ കൊയിലാണ്ടി മർച്ചന്റ്റ് അസോസിയേഷൻ പ്രതിഷേധിച്ചു. ഇത്തരം വ്യാപാര ദ്രോഹ നടപടികൾ അങ്ങേയറ്റം അപലപനീയമാണെന്നും ഈ ഓണ സമയത്ത് ഇത്തരം നടപടികൾ നിർത്തിവെക്കണമെന്നും യോഗം അവശ്യപെട്ടു.

പ്രസിഡണ്ട് കെ കെ നിയാസ് ആദ്ധ്യക്ഷത വഹിച്ചു. കെ പി രാജേഷ്, കെ ദിനേശൻ, പി കെ മനീഷ്, പി വി പ്രജീഷ്, വി കെ ഹമീദ്, പി കെ ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പ്രമോദ്, അജീഷ് മോഡേൺ, ബി എച്ച് ഹാഷിം, പി പി ഉസ്മാൻ, പി ചന്ദ്രൻ എന്നിവർ സംസാരിച്ചു.






