ശ്രീകൃഷ്ണന്റെ ജന്മദിനം ബാലദിനമായി ആഘോഷിച്ചു


കൊയിലാണ്ടി: ബാലഗോകുലത്തിൻ്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണന്റെ ജൻമദിനം ബാലദിനമായി ആഘോഷിച്ചു. നാല് വർഷത്തെ ഇടവേളക്ക് ശേഷം ജന്മാഷ്ടമി ദിനത്തിൽ നഗരത്തിൽ നടന്ന ശോഭായാത്രയിൽ ആബാലവൃദ്ധം ജനങ്ങൾ പങ്കാളികളായി. പീലി തിരുമുടി ചൂടി ഓടക്കുഴലേന്തിയ നിരവധി ബാലികാ ബാലന്മാർ ശോഭായാത്രക്ക് മാറ്റേകി.


കണ്ണൻ്റെ ബാല്യകാല കുസൃതികളേയും ലീലാവിലാസങ്ങളേയും അനുസ്മരിപ്പിക്കുന്ന വൈവിധ്യമാർന്ന നിശ്ചല ദൃശ്യങ്ങൾ ആവേശമായി. പന്തലായനി, ചെറിയ മങ്ങാട്, വിരുന്നുകണ്ടി, മനയിടത്ത് പറമ്പ്, പെരുവട്ടൂർ, കോതമംഗലം, കുറുവങ്ങാട്, കണയങ്കോട് തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നും ആരംഭിച്ച ചെറു ശോഭായാത്രകൾ കൊരയങ്ങാട് സംഗമിച്ച ശേഷം കൊയിലാണ്ടി സ്പോപോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ സമാപിച്ചു.



നങ്ങാറത്ത് ബാബു ദീപ, വി കെ. ജയൻ, വായനാരി വിനോദ്, കെ.വി.സുരേഷ്, വി.കെ. സുധാകരൻ, കെ.കെ. വൈശാഖ്, വി.കെ. മുകുന്ദൻ, പ്രദീപ് പെരുവട്ടൂർ, കെ.എം.രജി എന്നിവർ നേതൃത്വം നൽകി.


