പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ 24-ന് മഹാഗണപതി ഹോമം

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോരശിവക്ഷേത്രത്തിൽ ജൂലായ് 24-ന് ഞായറാഴ്ച മഹാഗണപതി ഹോമം നടക്കും. തന്ത്രിവര്യൻ്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. തുടർന്ന് ഉമാ മഹേശ്വര ക്ഷേത്ര മേൽകൂര, ബലിക്കൽ പുര, നമസ്കാര മണ്ഡപം, വിഷ്ണു ക്ഷേത്ര നിർമ്മാണ പൂർത്തീകരണ പ്രവർത്തി എന്നിവയും ആരംഭിക്കുന്നതായി കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു

ക്ഷേത്രത്തിൽ മുൻവർഷങ്ങളെ പോലേ കർക്കട മാസം രാമായണ മാസമായി ആചരിക്കുന്നു. എല്ലാ ദിവസവും രാമായണ പാരായണവും, ഭജനയും, വിശേഷാൽ വഴിപാടുകളായ ഗണപതി ഹോമം, ഭഗവതി സേവയുമ ഉണ്ടായിരിക്കുന്നതാണ്. മഹാഗണപതി ഹോമ പ്രസാദ വിതരണം രാവിലെ 7 -30 മുതൽ ആരംഭിക്കും.


