കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച സംഭവം ക്രൈബ്രാംഞ്ച് അന്വേഷിക്കും

വടകര: വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് DYSP ആര്‍. ഹരിദാസ് അന്വേഷിക്കും. പൊന്‍മേരി പറമ്പ് കല്ലേരിയിലെ താഴെ കൊലോത്ത് സജീവന്‍ (41) ആണ് മരിച്ചത്. റൂറല്‍ എസ്പി ആര്‍. കറുപ്പസാമിയുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം ആര്‍.ഹരിദാസനെ ഏല്പ്പിക്കാന്‍ തീരുമാനിച്ചത്. ആകിസിഡന്റ് കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച സജീവനെയും സുഹൃത്തുക്കളെയും വടകര എസ്‌ഐ മര്‍ദിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു.

കുഴഞ്ഞു വീണപ്പോള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സുഹൃത്തുക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. മരിച്ച സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുകയാണ്. ആര്‍ഡിഒയുടെ സാന്നിധ്യത്തിലാകും പോസ്റ്റ്‌മോര്‍ട്ടം. കസ്റ്റഡി മര്‍ദ്ദനമെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്.


