KOYILANDY DIARY.COM

The Perfect News Portal

ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി

ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റെറ്റിസ് ബി, സി എന്നിവ ബാധിച്ചതായി കണ്ടെത്തി. കാൺപൂരിലെ ലാലാ ലജ്പത് റായ് (എൽഎൽആർ) സർക്കാർ ആശുപത്രിയിലാണ് സംഭവം.

തലസേമിയ രോഗത്തെ തുടർന്ന് രക്തം സ്വീകരിച്ച കുട്ടികൾക്കാണ് രോഗബാധ ഏറ്റിരിക്കുന്നത്. ആറിനും പതിനാറിനും ഇടയിൽ പ്രായമുളള കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രക്തദാന സമയത്ത് കൃത്യമായ പരിശോധന നടത്താത്തതാണ് കാരണം എന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം.

Share news