14 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
മുംബൈ: മഹാരാഷ്ട്രയിലെ സംഗ്ലിയില്‍ 14 വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മലാവാലിയില് സ്കൂളിനു സമീപം റോഡരുകില്നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം കൊല്ലുകയായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
