14 തസ്തികകളില്‍ നിയമനത്തിന് പി.എസ്.സി. വിജ്ഞാപനം

തിരുവനന്തപുരം: പി.എസ്.സി യോഗം 14 തസ്തികകളില്‍ നിയമനത്തിന് വിജ്ഞാപനമിറക്കാന്‍ തീരുമാനിച്ചു. സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ ലക്ച്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍, ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളജില്‍ റേഡിയോഗ്രാഫര്‍ ഗ്രേഡ് 2, കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ജൂനിയര്‍ അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലാണ് വിജ്ഞാപനമിറക്കുക.
എന്‍.സി.സി സൈനിക ക്ഷേമ വകുപ്പില്‍ എല്‍.ഡി ക്ലര്‍ക്ക് വിമുക്തഭടന്മാര്ക്ക് മാത്രം, ഹയര്‍ സെക്കന്‍ഡറി അറബിക് ജൂനിയര്‍ ടീച്ചര്‍ തസ്തികകളില്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്റര്‍വ്യൂ നടത്തും. മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ഡ്രൈവര്‍ ഗ്രേഡ് 2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. സൈനിക ക്ഷേമവകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസി.ഗ്രേഡ് 2, പൊതുഭരണ വകുപ്പില്‍ ഡിവിഷനല്‍ അക്കൗണ്ടന്റ് രണ്ടാംഘട്ട പരീക്ഷക്ക് മുന്നോടിയായുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

എന്‍.സി.സി, സൈനികക്ഷേമ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്, ഹൈേഡ്രാഗ്രാഫിക് സര്‍വേ വിംഗില്‍ സീമാന്‍ എന്നിവയില്‍ ഒ.എം.ആര് പരീക്ഷയും വിവിധവകുപ്പുകളില്‍ സര്ജന് തസ്തികയിലേക്ക് ഓണ്‍ലൈന്‍ പരീക്ഷയും നടത്തും. വിവിധ കമ്ബനി/കോര്പറേഷന്/ബോര്‍ഡിലെ സി.എ ഗ്രേഡ് 2 റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്ഥികളില്നിന്നും സമ്മതപത്രം വാങ്ങിയശേഷം ‘ട്രിഡ’യില്‍ സി.എ ഗേഡ് 2 തസ്തികയിലെ നിലവിലുള്ള ഒഴിവുകള്‍ നികത്തും.

സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോര്‍പറേഷനില്‍ ഗേറ്റ് കീപ്പര്‍ തസ്തികയിലെ ഒഴിവുകള്‍ വിവിധ കമ്ബനി/കോര്പറേഷന്/ബോര്‍ഡിലെ ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികയില്‍ നിന്നും സമ്മതപ്രതം വാങ്ങിയശേഷം നികത്തും.

ഡി.എച്ച്.ഐ.സി യോഗ്യത കൂടി ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗ വിഭാഗം) തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിന് ചട്ടം ഭേദഗതിചെയ്യണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും. ഉത്തരവ് ലഭിച്ചശേഷം വിജ്ഞാപനം പുറപ്പെടുവിക്കും.
