13മണിക്കൂര്‍ പാട്ടുപാടി ലഭിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കി നസീര്‍ മാതൃകയായി

മലപ്പുറം: 13മണിക്കൂര്‍ നിര്‍ത്താതെ പാട്ടുപാടി ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി തൃശൂര്‍ നസീര്‍ മാതൃകയായി. ലോക റെക്കോര്‍ഡ് ജേതാവായ തൃശൂര്‍ നസീര്‍ മഞ്ചേരി ബസ്റ്റാന്‍ഡ് പരിസരത്ത് സെപ്റ്റംബര്‍ രണ്ടിന് രാവിലെ ഒമ്ബത് മുതല്‍ രാത്രി പത്ത് വരെയാണ് പാട്ടുപാടിയത്.
ഇതിലൂടെ 18420 രൂപ സമാഹരിച്ചു. സൗണ്ട് സിസ്റ്റത്തിനുള്ള 3000 കിഴിച്ച് ബാക്കി 15420 രൂപ ജില്ലാ കലക്ടര്‍ അമിത് മീണക്ക് കൈമാറി. കേരളംകണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് നിരാലംഭരായവക്ക് തന്നാല്‍ കഴിയുന്ന സഹായങ്ങള്‍ ഇനിയും ചെയ്യുമെന്നു തൃശുര് നസീര്‍ പറഞ്ഞു.

