NREGWU കൊയിലാണ്ടി സൗത്ത് മേഖല കൺവെൻഷൻ

കൊയിലാണ്ടി: NREGWU കൊയിലാണ്ടി സൗത്ത് മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. മാർക്കറ്റ് ഓഫീസിൽ ചേർന്ന കൺവെൻഷൻ. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. ടി.കെ ഷീന അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി കെ.വി സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. NREGWU മുനിസിപ്പൽ സെക്രട്ടറി വി. സുന്ദരൻ മാസ്റ്റർ, സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കുയും, മുനിസിപ്പൽ കമ്മിറ്റി അംഗം പി.കെ ഭരതൻ, മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറി സതീ ദേവി എന്നിവർ സംസാരിച്ചു.

കൺവൻഷനിൽ സൗത്ത് മേഖല വിഭജിച്ച് ഈസ്റ്റ് മേഖല രൂപികരിച്ചു. സൗത്ത് മേഖലാ പ്രസിഡണ്ടായി ഷീന ടി.കെ സിക്രട്ടറി കെ.വി സന്തോഷ്, ഈസ്റ്റ് മേഖലാ പ്രസിഡണ്ടായി അമ്മാളുവിനെയും. സെക്രട്ടറിയായി ജ്യോതീഷ് കുമാർ (ഉണ്ണി )ചാമേരിയെയും തിരഞ്ഞെടുത്തു. പി. ജുകിൽകുമാർ നന്ദി പറഞ്ഞു.


