ലഹരി വിരുദ്ധ കുടുംബ സംഗമം

കൊയിലാണ്ടി; ഒരോ കുടുംബത്തിലും ഓരോ ലഹരിവിരുദ്ധ പ്രവർത്തകനുണ്ടാകണമെന്നും അത് സമഗ്രമായ ഒരു കർമ സംഘമായി മാറുമെന്നും ലീഗ് നേതാവ് ടി.ടി ഇസ്മായിൽ പറഞ്ഞു. കേളപ്പജി നഗർ മദ്യനിരോധന സമിതി നോർത്ത് യു. പി. സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പുതുക്കുടി ഹമീദ് അധ്യക്ഷത വഹിച്ചു.

ദീർഘകാലമായി രക്‌തദാന രംഗത്ത് മാതൃകാസേവനം തുടരുന്ന കണ്ടിയിൽ രഞ്ജിത്തിനെ മദ്യനിരോധന സമിതിയ്ക്കു വേണ്ടി ഉദ്ഘാടകൻ മെമന്റോ നല്കി ആദരിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ ഷെഫീഖ് വടക്കയിൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് മുൻസിപ്പൽ അംഗങ്ങളായ കക്കുഴിയിൽ സുനിത, ലതിക പുതുക്കുടി, വി.വി. സുധാകരൻ, എ. അസീസ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, വി.കെ. ദാമോദരൻ, കെ.കെ. ശീഷു, ഇയ്യച്ചേരി പദ്മിനി, വി.എം. രാഘവൻ, പി.എം.ബി. നടേരി, കണ്ടിയിൽ രഞ്ജിത്ത് എന്നിവർ സംസാരിച്ചു.


