കെ.എസ്.ഇ.ബി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു


കൊയിലാണ്ടി: കെ.എസ്.ഇ.ബി ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കൊയിലാണ്ടി സബ് ഡിവിഷൻ തലത്തിൽ നടന്ന പരിപാടി KSEBWA ഡിവിഷൻ നേതാവ് ജി. കെ രാജൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലായാണ് കെ.എസ്.ഇ.ബി. ജീവനക്കാരായ ഷാജി. എം, സുനീഷ്. ടി എന്നിവർക്ക് ഡ്യൂട്ടിക്കിടെ മർദ്ദനമേറ്റത്.

കഴിഞ്ഞ തിങ്കളാഴ്ച നഗരസഭ കോൺഗ്രസ്സ് കൗൺസിലർ വീട്ടിൽ വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയ വിവരം അറിയിക്കാനെത്തിയ ഷാജിയെ രജീഷ് കയ്യേറ്റം ചെയ്യുകയും ഡ്യൂട്ടിയ്ക്കാവശ്യമായ വസ്തുക്കൾ ബലം പ്രയോഗിച്ച് വലിച്ചെറിയുകയുമാണുണ്ടായത്. സംഭവത്തിൽ കെ.എസ്.ഇ.ബി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


പെരുവട്ടൂർ എടവത്ത് മീത്തൽ 6 മാസത്തോളമായി ബിൽ തുകയടയ്ക്കാത്ത വീട്ടിൽ നോട്ടീസ് നൽകാനെത്തിയ സുനീഷിനെ യാതൊരു പ്രകോപനവുമില്ലാതെ തൊട്ടടുത്ത വീട്ടിലെ എടവത്ത്മീത്തൽ സുബീഷ് ക്രൂരമായി മർദ്ധിക്കുകയായിരുന്നു. തുടന്ന് താലൂക്കാശുപത്രിയി ചികിത്സ തേടി. തൊഴിലാളികൾക്കെതിരെ തുടർച്ചയായി ഉണ്ടാവുന്ന അക്രമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.


വിജേഷ്, സുബിജേഷ്, രജിത്ത്കുമാർ, സുരേഷ്കുമാർ, ഗിരീഷ്. ഇ പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ KSEBWA ഡിവിഷൻ ഭാരവാഹി ജി.കെ രാജൻ, KEEC ഡിവിഷൻ പ്രസ്ഡണ്ട് കെ. കെ. രഞ്ജിത്ത്, സീനിയർ സൂപ്രണ്ട് ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.


