KOYILANDY DIARY

The Perfect News Portal

നഗരസഭക്കെതിരെ അഴിമതി ആരോപണവുമായി കേരള ജനതാ പാർട്ടി

കൊയിലാണ്ടി നഗരസഭക്കെതിരെ ഗുരുതരമായ അഴിമതി ആരോപണവുമായി കേരള ജനതാ പാർട്ടി. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമരം ഏറ്റെടുക്കുമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒന്നാണ് കൊയിലാണ്ടി നഗരസഭയെന്ന് നേതാക്കൾ വ്യക്തമാക്കി. ഭരണപക്ഷവും പ്രതിപക്ഷവും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായാണ് ഇവിടെ അഴിമതി നടത്തുന്നത്. അത്‌കൊണ്ട് പ്രതികരിക്കാനാളില്ലാതെയും പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കാനും തയ്യാറാകാതെ കൊയിലാണ്ടി അഴിമതിയുടെ പ്രഭവ കേന്ദ്രമാവുകയാണെന്ന് നേതാക്കൾ പറഞ്ഞു.

ഭരണകൂടങ്ങളുടെ പേടി സ്വപ്‌നമായിരുന്ന യുവജന സംഘടനകളുടെ മൗനം ഇവർക്ക് വഴികാട്ടിയാവുകയാണെന്ന് നേതാക്കാൾ അഭിപ്രപായപ്പെട്ടു. പതിനഞ്ചോളം പ്രധാന അഴിമതി കഥകൾ ഊന്നിപ്പറഞ്ഞാണ് ഇവർ വാർത്താ സമ്മേളനം നടത്തിയത്. സമീപകാലത്ത് നടന്നതും ഇപ്പോൾ നടന്ന്‌കൊണ്ടിരിക്കുന്നതുമായ അഴിമതികൾ അവസാനിപ്പിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഇവർ പറയുന്നു. അടുത്ത മാസം നഗരസഭ ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് ഇവർ വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് രാമദാസ് വേങ്ങേരി, ജില്ലാ സെക്രട്ടറി റഫീഖ് പൂക്കാട്, പ്രസിഡണ്ട് സി.കെ. സത്യജിത്ത് എന്നിവർ പങ്കെടുത്തു.

Advertisements


Leave a Reply

Your email address will not be published. Required fields are marked *