മോഹൻലാൽ ഫാൻസ് അസോസിയേഷൻ താലൂക്കശുപത്രിക്ക് വീൽചെയർ കൈമാറി

കൊയിലാണ്ടി: ലാലേട്ടന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മോഹൻലാൽ ഫാൻസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയ കമ്മറ്റി നേതൃത്വത്തിൽ താലൂക്കാശുപത്രിക്ക് വീൽ ചെയറുകൾ കൈമാറി മുനിസിപ്പൽ ചെയർപേഴ്സന്റെ സാന്നിദ്ധ്യത്തിൽ ഹോസ്പിറ്റൽ സുപ്രണ്ട് ഡോ: ഷീല ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി.

ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ആശംസകൾ നേർന്നു. ചെയർപേഴ്സൺ കെ.പി. സുധയും ആശുപത്രി സൂപ്രണ്ടും ചേർന്ന് പ്രൊഡക്ഷൻ മാനേജർ നികേഷ് നാരായണനെ മൊമന്റോ നൽകി ആദരിച്ചു. ഫാൻസ് അസോസിയേഷൻ്റെ ആദരവും നികേഷ് നാരായണൻ ഏറ്റുവാങ്ങി..


