ശിലാസ്ഥാപനം നടത്തി

കൊയിലാണ്ടി: ബി.ഇ.എം.യു.പി സ്കൂൾ കൊയിലാണ്ടിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന പ്രവൃത്തി ഉദ്ഘാടനം റൈറ്റ് റവ. ഡോ. റോയ്സ് മനോജ് വിക്ടർ (ബിഷപ്, സി. എസ്. ഐ. ഡയോസിസ് ഓഫ് മലബാർ) നിർവ്വഹിച്ചു. റവ. ജേക്കബ് ഡാനിയേൽ (ക്ലർജി സെക്രട്ടറി), റവ. ഷൈൻ.സി.കെ.(ട്രഷറർ), ഡെൻസിൽ ജോൺ (ലേ സെക്രട്ടറി), റവ. സുനിൽ പുതിയാട്ടിൽ (കോർപ്പറേറ്റ് മാനേജർ), റവ. സാജു ബെഞ്ചമിൻ (മെമ്പർ, വിദ്യാഭ്യാസ ബോർഡ്), റവ. ബിജോളിന്റ് ജോസഫ് (ലോക്കൽ മാനേജർ) കെ.ഗിരീഷ് (പ്രധാന അധ്യാപകൻ), അധ്യാപകർ, പി.ടി.എ ഭാരവാഹികൾ, സഭാംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

