പള്ളിപറമ്പിലെ അനധികൃത നിർമ്മാണം നഗരസഭ തടഞ്ഞു

കൊയിലാണ്ടി: പള്ളിപറമ്പിലെ അനധികൃത നിർമ്മാണം നാട്ടുകാരും, നഗരസഭാ എഞ്ചിനീയറിംങ്ങ് വിഭാഗവും തടഞ്ഞു. കൊയിലാണ്ടി സിദ്ധീഖ് പള്ളിപറമ്പിലാണ് അനധികൃത കെട്ടിടം നിർമ്മിക്കാൻ ആരുമറിയാതെ കുഴിയെടുത്തത്. ഇവിടെ നിന്നും അഞ്ചോളം ഖബർസ്ഥാൻ പൊളിച്ചായിരുന്നു നിർമാണം നടത്താൻ തുടങ്ങിയത്.

നാട്ടുകാർ വിവരം നൽകിയതനുസരിച്ച് നഗരസഭ എഞ്ചിനീയറിംങ് വിഭാഗം സ്ഥലത്തെത്തി നിർമാണം തടയുകയയിരുന്നു. കെട്ടിടം നിർമ്മിക്കാനായി എടുത്ത കുഴി നഗരസഭാധികൃതർ മണ്ണിട്ട് മൂടി. നന്തി ദാറുസ്സലാം അറബിക് കോളജിൻ്റെ കീഴിലാണ് സിദ്ധീഖ് പള്ളി കെട്ടിടം.


