കെ.ജി.എച്ച്.ഡി.എസ് ജില്ലാ സമ്മേളനം

കൊയിലാണ്ടി : കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു. കോഴിക്കോട് ജില്ലാ സമ്മേളനം ലിനി സിസ്റ്റർ നഗർ. കൊയിലാണ്ടി ഇഎംഎസ് ടൗൺ ഹാളിൽ നടന്നു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

യൂണിയൻ ജില്ലാ പ്രസിഡണ്ട് എം ധർമ്മജൻ പതാക ഉയർത്തി. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് അഡ്വക്കറ്റ് എ പ്രദീപ്കുമാർ സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ ദാസൻ, പത്മനാഭൻ ഡി.വൈ.എഫ്.ഐ.’ ജില്ലാ പ്രസിഡണ്ട് എൽ.ജി ‘ലിജീഷ്, സിപിഐ(എം) കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ ചന്ദ്രൻ എന്നിവർ സമ്മേളനത്തിന് അഭിവാദ്യം ചെയ്തു.


സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് സുനിൽകുമാർ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യു. കെ പവിത്രൻ. ശൈലേഷ് എന്നിവര് സംസാരിച്ചു. കോവിഡ്. മഹാമാരി.കാലത്ത്. ഊർജ്ജസ്വലമായ പ്രവർത്തിച്ച കൊയിലാണ്ടിയിലെ നോഡൽ ഓഫീസർ ഓഫീസർ. ഡോക്ടർ കെ സന്ധ്യ കുറുപ്പിന്. ടി.പി. രാമകൃഷ്ണൻ.ഉപഹാരം നൽകി.


സ്വാഗത ഗാനം ആലപിച്ച ശിവഗംഗ, നാഗരാജ എന്നിവര്ക്ക് ടി പി രാമകൃഷ്ണൻ ഉപഹാരം നൽകി. സമ്മേളനത്തിൽ വെച്ച് പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.എം ധർമ്മജൻ. പ്രസിഡണ്ട് യു. കെ. പവിത്രൻ. രഞ്ജിനി. ശബരീഷ് വൈസ് പ്രസിഡണ്ടുമാർ, പി എം സുരേഷ് കുമാർ ജില്ല. സെക്രട്ടറി സുധീഷ് വി കെ. വിനീത. കെ പി. സജേഷ്. കെ. ജോയിൻറ് സെക്രട്ടറി മാർ. എം വി വാസുദേവൻ ജില്ലാ ട്രഷറർ.


