പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: നഗരസഭ സ്വാന്തനം പാലിയേറ്റീവ് കെയർ, പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്ന യോഗത്തില് നഗരസഭ ചെയർ പേഴ്സൺ കെ പി സുധ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, വാർഡ് കൗൺസിലർ അസീസ് മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സി പ്രജില, കെ ഷിജു മാസ്റ്റർ, കൗൺസിലർ എൻഎസ് വിഷ്ണു, JHI പ്രസാദ്, സിഡിഎസ് ചെയർപേഴ്സൺ ഇന്ദുലേഖ, വിപിന, പാലിയേറ്റീവ് വളണ്ടിയർമാരായ കെ ബാലൻ ഇസ്മായിൽ, പാലിയേറ്റീവ് നഴ്സുമാരായ സബിത, നൗഷിത എന്നിവർ പങ്കെടുത്തു, യോഗത്തിൽ ഡോക്ടർ കെ സന്ധ്യ കുറുപ്പ് സ്വാഗതവും, ഡോക്ടർ ഉല്ലാസ് (RMO) നന്ദിയും പറഞ്ഞു.

