കളരിപ്പയറ്റ്: SARBTM ഗവണ്മെന്റ് കോളജ് കൊയിലാണ്ടിയും കേരള വർമ്മയും ചാമ്പ്യൻമാർ

കൊയിലാണ്ടി: നഗരസഭ ഇ.എം.എസ്. സ്മാരക ടൗൺ ഹാളിൽ വെച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർ സോൺ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കൊയിലാണ്ടി ഗവ. കോളേജും വനിതാ വിഭാഗത്തിൽ തൃശൂർ കേരള വർമ്മയും ചാമ്പ്യൻമാരായി. വിജയികൾക്കുള്ള എവർ റോളിംഗ് ട്രോഫി കൊയിലാണ്ടി ഗവ കോളേജ് പ്രിൻസിപ്പൽ ഡോ സി വി ഷാജി സമ്മാനിച്ചു. ഡോ. അനീഷ് ബാബു പി വി, വിപുലേഷ്, ഡോ സിജു കെ ഡി, അനീഷ് വി ആർ, ഡോ ജയകുമാർ, പ്രിനീഷ്, സരൺ, അതുൽ മീത്തൽ, രാജേഷ് മാധവൻ എന്നിവർ സംബന്ധിച്ചു.

