KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവിൽ ആനയൂട്ട് ശ്രദ്ധേയമായി

കൊയിലാണ്ടി. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ആനയൂട്ട് ശ്രദ്ധേയമായി. പിഷാരികാവിൽ ആദ്യമായാണ് ആനയൂട്ട് നടത്തുന്നത്. കാളിയാട്ട പറമ്പിൽ ഗജവീരൻമാർ നിരന്ന് നിന്നത് മനം കുളിരുന്ന കാഴ്ചയായി. മഞ്ഞൾ കലർത്തിയ ചോറ്, കദളി പഴം, പൈനാപ്പിൾ തുടങ്ങിയവയാണ് ആനകൾക്ക് നൽകിയത്.

നൂറ് കണക്കിന് ആനപ്രേമികളും ഭക്തജനങ്ങളും, സ്ത്രീകളും, കുട്ടികളുമടക്കം നിരവധി പേർ ചടങ്ങ് കാണാനെത്തിയിരുന്നു. ട്രസ്റ്റി ബോർഡ് ചെയർമാൻ കൊട്ടിലകത്ത് ബാലൻ നായർ ആനയൂട്ടിന് നേതൃത്വം നൽകി. ഇരിങ്ങൽ അയ്യപ്പക്ഷേത്ര മേൽശാന്തി ഗിരീഷ് ആണ് ആനയൂട്ടിനാവശ്യമായ ഭക്ഷണം സ്പോൺസർ ചെയ്തത്.

Share news

Leave a Reply

Your email address will not be published. Required fields are marked *