അക്ഷയ കൺസോ൪ഷ്യ൦ പിഷാരികാവ് ക്ഷേത്ര പരിസരത്ത് പവലിയൻ ആരംഭിച്ചു

കൊയിലാണ്ടി-കൊല്ലം: പിഷാരികാവ് ക്ഷേത്രമഹോത്സവത്തോടനുബന്ധിച്ച് വിവിധ സർക്കാർ വകുപ്പുകളുടെ സേവനങ്ങൾ പൊതുജനങ്ങൾക്കു പരിചയപ്പെടുത്തുന്നതിനായി കൊയിലാണ്ടി അക്ഷയ കൺസോ൪ഷ്യ൦ ക്ഷേത്രപരിസരത്ത് ആര൦ഭിച്ച പവലിയൻ ചെയർമാൻ ബാലൻ നായർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ചു.

മുൻ തന്ത്രി ബ്രഹ്മശ്രീ അപ്പു മൂസത്, ക്ഷേത്രം കമ്മറ്റി ജനറൽ കൺവീനർ ഇ എസ് രാജൻ, അക്ഷയ കൺസോ൪ഷ്യ൦ പ്രസിഡണ്ട് ബിജു ചേമഞ്ചേരി, വൈസ് പ്രസിഡണ്ട് ജയരാജ് മുചുകുന്ന്, സെക്രട്ടറി സൂരജ്, ജോ. സെക്രട്ടറി ശ്രീന, ട്രഷർ സുകേഷ്, ശ്രീരാഗ്, ലിനേഷ് പുറക്കാട്, സോന തുടങ്ങിയ അക്ഷയ സ൦രഭകരു൦ ക്ഷേത്ര പ്രതിനിധികളും ഭക്തജനങ്ങളു൦ ചടങ്ങിൽ സന്നിഹിതരായിരുന്നു. പവലിയൻ ഏപ്രിൽ അഞ്ച് വരെ പ്രവ൪ത്തിക്കുന്നതാണ്.


+
Advertisements

